ഹേയ് എന്‍ സുന്ദരീ
ഹേയ് എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ
ഓ ഓ ഓ ഓ
ഹേയ് എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ
എന്റെ പൊന്നേ എന്ന് കേട്ടാല്‍
വീണു പോകും സുന്ദരീ
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏത് പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേയ് നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏത് പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഓ ഓ ഹോ
നീ കേട്ടുവോ പൂപ്പാലയില്‍
രാപ്പാടി പാടും പ്രേമ രാവിന്‍ ചിന്തുകള്‍
നീ കണ്ടുവോ ദൂരങ്ങളില്‍
മധുമാസചന്ദ്രന്‍ പൂത്തിറങ്ങും മാധവം
അവിടെയോ അരികില്‍ ഞാന്‍
ഒരു കിനാപക്ഷിയായി
അകലയായ് മഴനിലാ ചോലയില്‍ നീന്തി ഞാന്‍
വിരഹമെന്ന പദമില്ല കവിതകളില്‍
പിരിയുകയില്ലിനി ഒരു നിമിഷം
നീ എന്‍ സുന്ദരന്‍ എന്‍ ഓമല്‍ സുന്ദരി
രരര ത രരര മം മം മ്മം ന ന ന
അഹഹഹ എഹേ ഹേ
പതിനേഴിലെ പടിവാതിലില്‍
പരല്‍മുല്ല പൂക്കും പ്രിയ സുഗന്ധം പെയ്തുവോ
പരൽമുല്ലയില്‍ പൊന്‍വണ്ടുകള്‍
വരവർണ്ണമിയലും ചിറകുമായിന്നെത്തിയോ
പിന്നെയാ മുളകളെ മുരളിയായി മാറ്റിയോ
പ്രണയമാം മിഴികളെ മധുരമായി തഴുകിയോ
മലർശരങ്ങള്‍ ഉണരുന്ന മോഴിയഴകേ
പിരിയുകയില്ലിനി ഒരു നിമിഷം
ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ
എന്റെ പൊന്നേ എന്നു കേട്ടാല്‍ വീണു പോകും സുന്ദരീ
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏത് പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേ നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം
ഓ ഓ ഓ ഓ