കാറ്റേ കാറ്റേ മിണ്ടല്ലേ

കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ (2)
ഒന്നീ മുടിയില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ
ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
ഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെ
മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ
കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മുടിയില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവളെ
കൂടെക്കൂടെക്കാണാന്‍തോന്നും
കടമിഴി മുനയാല്‍ ഇവളൊന്ന് തൊടുമ്പോള്‍
തിരിച്ചൊന്നു തൊടാന്‍ തോന്നും
എന്തൊരു സുഖമെന്നോ
എന്തൊരു രസമെന്നോ
ഇവളെ കാണുമ്പോള്‍
ഈ കവിളില്‍ നുള്ളുമ്പോള്‍
നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെ
കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മുടിയില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരവലയം കൊണ്ടിവളെ പുണരാന്‍
ഉള്ളിന്നുള്ളില്‍ മോഹം തോന്നും
മാനസ സരസ്സിലെ അരയന്നം പോലെ
ഓളം തുള്ളിപ്പോകാന്‍ തോന്നും
ചന്ദന മണമാണേ ചന്ദ്രിക പോലാണേ
ഇവളാണെന്നഴകു് ഇവളാണെന്നുയിരു്
ഇനി ഇവളില്ലാതില്ലീ ജന്മം

കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മുടിയില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ
 ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
ഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെ
മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ
കാറ്റേ കാറ്റേ മിണ്ടല്ലേ
ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മുടിയില്‍ തൊട്ടോട്ടെ
മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
katte katte mindalle