കാട്ടു തേനോ തേക്കുചാറോ

കാട്ടു തേനോ തേക്കുചാറോ
പോക്കുവെയിലോ കന്നിപ്പെണ്ണു്
കാട്ടു ചെമ്പകപ്പൂവനത്തിലെ
കാറ്റു പോലൊരു കന്നിപ്പെണ്ണു് (2)

തെന്നിക്കുതിക്കണ തുള്ളിപ്പതയണ
നീറ്റൊഴുക്കാണീ കാട്ടുപെണ്ണു്
മുപ്പാരും കൂപ്പണ
മുക്കണ്ണൻ പാതിമെയ്‌
അക്കുന്നിൻ മോളെപ്പോലുള്ള പെണ്ണു് (2)

ദൂരത്തോ അതോ ചാരത്തോ
കാറ്റേറാ മലർകാവുണ്ടോ
എങ്ങോ മായുന്നുവോ
തോരാത്ത പൂഞ്ചില്ലകൾ (2)

കാൽച്ചിലമ്പിട്ടു ചാഞ്ചാടി
മാരിവില്ലിന്റെ തോളേറി
നീന്തി നീങ്ങാമിനി
ഉന്മാദലോകങ്ങളിൽ
ദൂരത്തോ അതോ ചാരത്തോ

കൂമൻ മൂളും രാവിൽ
താരം മായും രാവിൽ
ഈറൻ വാനിൻ താഴെയായി (2)

മിണ്ടാത്ത വെൺപൂച്ചയോ
കാണാത്ത ഭാവങ്ങളിൽ
കണ്‍ ചിമ്മി മെല്ലെ വരും
കാതോർത്തു മെല്ലെ വരും
ദൂരത്തോ അതോ ചാരത്തോ

കാട്ടു തേനോ തേക്കു ചാറോ
പോക്കുവെയിലോ കന്നിപ്പെണ്ണു്
മുപ്പാരും കൂപ്പണ
മുക്കണ്ണൻ പാതിമെയ്‌
അക്കുന്നിൻ മോളെപ്പോലുള്ള പെണ്ണു്

ആരും കേറാ മേട്ടിൽ
ആടും കേറാ കാട്ടിൽ
മേഘം മേലേ മേയുമ്പോൾ

മായാ വിരൽ നീങ്ങവേ
കാലാളു് തേരാളിയായ്‌
രാജാവു് വീഴുന്നുവോ
ഓരോ കളം മാറുമോ
ദൂരത്തോ അതോ ചാരത്തോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kattutheno thekkucharo