കാതോർത്തുവോ ജാലകം
Music:
Lyricist:
Singer:
Film/album:
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം (2)
എന്തിനോ
ആകാശമോർക്കുന്നു മഴയുടെ ഒരു വരി
തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദുമൊഴി
പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം
ദൂരേ വിജനമൊരു കോണിൽ
ഒരു നീർമാതളം പൂത്തപോൽ നീ
ഏതോ വിവശകരമേകീ
വേരോളവും കുളിരോടെ
ഋതുഭേദങ്ങൾ സുഗന്ധം കൈയിലേന്തി
ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ
ആപാദമലിയുമ്പോൾ മധുരമാം മറവിയായ്
ഏകാന്തയാമങ്ങൾ നിദ്രാവിഹീനമായ്
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം
വാനിൽ സുരഭിലമൊരു തേരിൽ
ഒരു ചന്ദ്രോദയം വന്നപോൽ നീ
കാറ്റിൽ കുറുനിരകൾ പാറി
ഒരു വാടാമലർ ചൂടിയാടി
അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി
കാണാതിരുന്നപ്പോൾ എരിയുമീ വേനലായ്
ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ്
ഈറൻ ദിനാന്തത്തിൽ ആശാമേഘമായ്
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kathorthuvo jalakam
Additional Info
Year:
2013
ഗാനശാഖ: