കണ്ടു കണ്ടു കണ്ടില്ല

കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരം
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതൻ പാൽക്കടലിൽ ഞാനാലിലപ്പൂന്തോണി

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ
നാലകം കെട്ടേണം നാലാളെക്കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്കു തങ്കമുരുക്കേണം…..
എന്റെ കുഞ്ഞിൻ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം 

ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ
ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ
കുഞ്ഞിക്കാൽ കാണേണം പൊന്നൂഞ്ഞാൽ കെട്ടേണം
താലിപ്പൂ ചാർത്തേണം താലോലം പാടേണം
ചിറ്റാട കോടികൾ വാങ്ങേണം….
എന്റെ വീട്ടില്‍ പൂങ്കുറുമ്പായ് അവനെത്തും നാളേതോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandu kandu kandilla

Additional Info

അനുബന്ധവർത്തമാനം