അതിരുകാക്കും മലയൊന്നു തുടുത്തേ

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
തുടുത്തേ തകതകതാ
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
തുടുത്തേ തകതകതാ
അങ്ങു കിഴക്കത്തെ
ചെന്താമര കുളിരിന്റെ ഈറ്റില്ലത്തറയില് 
പേറ്റുനോവിൽ പേരാറ്റുറവ
ഉരുകി ഒലിച്ചേ തകതകതാ
ഉരുകി ഒലിച്ചേ തകതകതാ
അങ്ങു കിഴക്കത്തെ
ചെന്താമര കുളിരിന്റെ ഈറ്റില്ലത്തറയില് 
പേറ്റുനോവിൽ പേരാറ്റുറവ
ഉരുകി ഒലിച്ചേ തകതകതാ
ഉരുകി ഒലിച്ചേ തകതകതാ

കല്ലുമ്മെത്തട്ടി കരണം മറിഞ്ഞിട്ട് 
കണിവെച്ചു കരമുട്ടി കടവത്തു തുടിയിട്ട് 
നാട്ടു നെഞ്ചുമ്മേലേ
കലങ്ങിക്കൊണ്ടൊഴുകി നീ
കളിച്ചേ തകതകതാ
തകതകതാ തകതകതാ തകതകതാ
കല്ലുമ്മെത്തട്ടി കരണം മറിഞ്ഞിട്ട് 
കണിവെച്ചു കരമുട്ടി കടവത്തു തുടിയിട്ട് 
നാട്ടു നെഞ്ചുമ്മേലേ
കലങ്ങിക്കൊണ്ടൊഴുകി നീ
കളിച്ചേ തകതകതാ
തകതകതാ

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
തുടുത്തേ തകതകതാ

കാട്ടരുവിപ്പെണ്ണേ നീ എങ്ങോട്ട് 
എങ്ങോട്ട് 
കാട്ടിലൂടെ പോയപാടെ കിട്ടിയതെന്തെടിയേ
കിട്ടിയതെന്തെടിയേ
കല്ലുവെച്ച നുണകളും
പിന്നെ തീയിലിട്ടാല്‍ കരിയാത്ത
മഴയത്തും  ചീയാത്ത മഞ്ഞിലും പനിക്കാത്ത
കുന്നായ്മക്കഥകളല്ലേ
തകതകതാ
തകതകതാ തകതകതാ
ഒടുക്കം നീ ഒഴുക്കത്തു് കടൽ‌പ്പടിയോളം എത്തീ
പെരപ്പുറത്തൊടുങ്ങാത്ത സ്വപ്നമായി മാറിയേ
സ്വപ്നമായി മാറിയേ
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
തുടുത്തേ തകതകതാ
അങ്ങു കിഴക്കത്തെ
ചെന്താമര കുളിരിന്റെ ഈറ്റില്ലത്തറയില് 
പേറ്റുനോവിൽ പേരാറ്റുറവ
ഉരുകി ഒലിച്ചേ തകതകതാ
ഉരുകി ഒലിച്ചേ തകതകതാ
ഉരുകി ഒലിച്ചേ തകതകതാ
ഉരുകി ഒലിച്ചേ തകതകതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Athirukakkum malayonne thuduthe

Additional Info

Year: 
2013

അനുബന്ധവർത്തമാനം