ഒരു കാര്യം ചൊല്ലുവാൻ

ഒരു കാര്യം ചൊല്ലുവാൻ കാത്തിരുന്നു ഞാൻ
പലനാളായി നിന്നെയുള്ളിൽ കൊതിച്ചിരുന്നു ഞാൻ
അയലത്തെ അരളിപെൺപൂവിതളേ നീ
എൻ അരികത്തു വന്നൊന്നിരിക്കാമോ

ഒരു കാര്യം ചൊല്ലുവാനായി പലനാളായി കാത്തുനിന്നുവോ
പതിവായി നിന്‍റെ മുറ്റത്ത് വന്നില്ലയോ ഞാൻ
അരികത്തുണ്ടായിട്ടെന്തേ അരളിപെൺപൂവാമെന്നെ
അറിയാതെ അറിയാതെങ്ങു പോയി

അമ്പത്താറക്ഷരങ്ങളും പോരാതെ
പ്രണയത്തിൻ പ്രിയലേഖനമൊന്നെഴുതിയില്ലാ
നെയ്യാമ്പൽ കാത്തിരുന്നിതൾ വിരിയാനായി
വെണ്ണിലാവെന്തേ ഇതുവഴി വന്നീലാ

വിരൽകൊണ്ടു നിന്റെ ചുണ്ടിൽ തൊട്ടോട്ടെ
വിരിയില്ലേ കുടമുല്ല രാവിൽ
പുലരിത്തുമഞ്ഞുതുള്ളി അരുതാത്തതെന്തോ
വെറുതെ നിനച്ചെങ്കിലോ

അന്തിപ്പൊൻതിരി വാനിൽ അണയാറായി
ചെന്തീകനലെന്തേ നെഞ്ചിലമ്മർന്നില്ലാ
തുമ്പിപ്പെണ്ണിവളോടു പിണങ്ങാതെ
ചിങ്ങപ്പൊൻപുലരികളിതുവഴി വരുകീലാ

വിരിമാറിടത്തിൽ മുഖമൊന്നു ചേർക്കാൻ
വരുമല്ലോ മധുമാസചന്ദ്രൻ
കവിളത്തെ ചോപ്പുകണ്ടു പറയാത്തതെല്ലാം
പറയാതെ തന്നുവല്ലോ

ഒരു കാര്യം ചൊല്ലുവാൻ കാത്തിരുന്നു ഞാൻ
പലനാളായി നിന്നെയുള്ളിൽ കൊതിച്ചിരുന്നു ഞാൻ
അയലത്തെ അരളിപെൺപൂവിതളേ നീ
എൻ അരികത്തു വന്നൊന്നിരിക്കാമോ

ഒരു കാര്യം ചൊല്ലുവാനായി പലനാളായി കാത്തുനിന്നുവോ
പതിവായി നിന്‍റെ മുറ്റത്ത് വന്നില്ലയോ ഞാൻ
അരികത്തുണ്ടായിട്ടെന്തേ അരളിപെൺപൂവാമെന്നെ
അറിയാതെ അറിയാതെങ്ങു പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kaaryam cholluvaan

Additional Info

Year: 
2011

അനുബന്ധവർത്തമാനം