അന്തിക്കു വാനിൽ

അന്തിക്കു വാനിൽ തിരി തെളിക്കാതെന്‍റെ
അമ്പിളി തെല്ലെങ്ങു പോയി (2)
അമ്മനിലാവിന്‍റെ  കൈ പിടിക്കാതെ 
പൊന്നുണ്ണിക്കിടാവെങ്ങു പോയി 
കണ്ണല്ലേ എന്‍റെ  കരളല്ലേ 
എങ്ങു പോയ് എങ്ങു പോയ് എന്നുണ്ണി (അന്തിക്കു വാനിൽ)

അരയാലിലകൾ കാറ്റിൽ ഹരിനാമ കീർത്തനം 
പതിവായ് ജപിക്കുന്ന ഗുരുവായൂരിൽ
ഒരു തരി നേരം തരിച്ചു ഞാൻ നിന്നു പോയ് 
യമുനയിൽ പൂക്കൾ കൊഴിഞ്ഞ പോലെ
എന്നരികിൽ നീ വന്നൊന്നു നിന്ന പോലെ (അന്തിക്കു വാനിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
anthikku vaanil

Additional Info

Year: 
2011