ഒരുപോലെ ചിന്നും ഒരുപോലെ വിങ്ങും

ഒരുപോലെ ചിന്നും ഒരുപോലെ വിങ്ങും

ഒരുപോലെ ചാഞ്ഞൊന്നുറങ്ങും

ഒരുപോലെ ചിന്നും ഒരുപോലെ മിന്നും

ഒരുപോലെ ചാഞ്ഞൊന്നുറങ്ങും

ഒരു വിരൽ ദൂരമേ തമ്മിലുള്ളൂ

ഒരുമിച്ചു മാത്രമേ യാത്രയുള്ളു

ഒരുപോലെ ചിന്നും ഒരുപോലെ മിന്നും

ഒരുപോലെ ചാഞ്ഞൊന്നുറങ്ങും

 

പരസ്പരം നമ്മൾ അറിയൂന്നുവെങ്കിലും

പരിചിതമായില്ല പ്രണയം

പരസ്പരം നമ്മൾ അറിയൂന്നുവെങ്കിലും

പരിചിതമായില്ല പ്രണയം

പറയുവാനാകാതെ പങ്കിടാൻ കഴിയാതെ

പരിഭവം ചൊല്ലിയോ ഹൃദയം

പറയുവാനാകാതെ പങ്കിടാൻ കഴിയാതെ

പരിഭവം ചൊല്ലിയോ ഹൃദയം

പലകുറി ചൊല്ലിയോ ഹൃദയം

ഒരുപോലെ ചിന്നും ഒരുപോലെ മിന്നും

ഒരുപോലെ ചാഞ്ഞൊന്നുറങ്ങും

 

നിരന്തരം തേടി അലയുന്നുവെങ്കിലും 

നിനവുകൾ എന്നെന്നും തനിയേ

നിരന്തരം തേടി അലയുന്നുവെങ്കിലും 

നിനവുകൾ എന്നെന്നും തനിയേ

ഉറവിടും നീർത്തുള്ളി പെയ്യുവാനറിയാതെ

ഹിമകളേ പുൽകിയോ പതിയേ

ഉറവിടും നീർത്തുള്ളി പെയ്യുവാനറിയാതെ

ഹിമകളേ പുൽകിയോ പതിയേ

ഇണകളാം നമ്മളെ പതിയേ

ഒരുപോലെ ചിന്നും ഒരുപോലെ മിന്നും

ഒരുപോലെ ചാഞ്ഞൊന്നുറങ്ങും

ഒരു വിരൽ ദൂരമേ തമ്മിലുള്ളൂ

ഒരുമിച്ചു മാത്രമേ യാത്രയുള്ളു

ഒരിക്കലും കാണാത്ത മിഴികൾ നമ്മൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Oru pole chinnum Oru pole vingum