അയ്യോ കണ്ണിൽ കാലം കത്തണ്

അയ്യോ...... അയ്യോ........
ഒരിടത്തൊരിടത്തൊരിടത്തങ്ങൊരു ആളുണ്ടേ
നേരും നേരംപോക്കും അറിയാത്താളുണ്ടേ
മലകൾ താണ്ടി മറിച്ചുനടക്കണൊരാളുണ്ടേ
നദികൾ പിളർന്നു മുറിച്ചുനടക്കണൊരാളുണ്ടേ
അയ്യോ..... കണ്ണിൽ കാലം കത്തണ്
എല്ലാമെല്ലാം എരിയുന്നേ.....
അയ്യോ..... പാവം പാടി നടക്കണ്
എല്ലാരും ഒന്നല്ലേ....

 

തന്നിടമേതെന്നറിയാനുള്ള നടപ്പാണേ
തന്നേ ചുമടായി താങ്ങി നടന്നു മടുപ്പാണേ
കണ്ടവരെല്ലാം ഒന്നാണെന്നൊരു ചൊല്ലുണ്ടേ
ചെന്നിടമെല്ലാം ഒന്നെന്നുള്ളൊരു അറിവുണ്ടേ
അയ്യോ.... കണ്ണിൽ കാലം കത്തണ്
എല്ലാമെല്ലാം എരിയുന്നേ....
അയ്യോ.... പാവം പാടി നടക്കണ്
എല്ലാരും ഒന്നല്ലേ....

 

അയ്യോ... .കണ്ണിൽ കാലം കത്തണ്
എല്ലാമെല്ലാം എരിയുന്നേ...
അയ്യോ.... പാവം പാടി നടക്കണ്
എല്ലാരും ഒന്നല്ലേ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ayyo kannil kaalam kaththanu

Additional Info

Year: 
2012