അടിപിടി ചെണ്ടയ്ക്കു്
അടിപിടി ചെണ്ടയ്ക്കു് പണമൊക്കെ നമ്മക്കു്
കാണാനെന്തു രസം
താളം പിടിക്കെടാ....കോലം കയറ്റെടാ
ആനേ നട നടക്കു്
കോലൊന്നു വീഴുമ്പം.....പണമൊക്കെ വാങ്ങുമ്പം
ആനയ്ക്കൊരു തേങ്ങാക്കൊത്തു്
പടയൊക്കെ പോകുമ്പം....കുടയൊക്കെ മാറുമ്പം
ഉടയോനൊരു കൈമടക്കു്
മിഠായിക്കുട്ടപ്പാ....വായാടി ചെറുക്കാ
അടി ഇപ്പോ പറന്നുവരും..ഓ...
ചെണ്ടേന്റെ മണ്ടക്കു് കൊട്ടെല്ലാം കിട്ടുമ്പം
ചെണ്ടയ്ക്കും ബുദ്ധി ഉദിക്കും
അട ചിഞ്ചക്കം......ചാഞ്ചക്കം
തന്നാന തരികിട തരികിട താ.....താനാന (അടിപിടി)
കുതിരയ്ക്കു കൊമ്പു കൊടുത്താലോ
പച്ചക്കുതിരയ്ക്കു പൊക്കം കൊടുത്താലോ
അതു നാടാകെ പാഞ്ഞു നടന്ന്
നാട്ടാരുടെ പള്ളക്കിട്ട് കുത്തോടു കുത്തി മലർത്തും
അതു കുട്ടിപ്പട്ടണ നടുവില്‍ ചെന്നു പട്ടയടിക്കും
അതു വെട്ടാനെത്തും പോത്തിനോട് വേദം പഠിക്കും
അതു കണ്ണുംകെട്ടി നടത്തും ചെക്കനെ കണ്ടം കടത്തും
ജല ജിഞ്ചാരാരാ ജിഞ്ചംജിഞ്ചംജാ
താരാരാരാരാ...ഗുംധലക്കടി ജുംധലക്കടി
ജിന്നത്തരികിട ജുന്നത്തരികിട (അടിപിടി)
കഴുതയ്ക്കു കുരല്‍ കൊടുത്താലോ
കോവര്‍പ്പടയെല്ലാം പാട്ടു പഠിച്ചാലോ
കുട്ടിച്ചാക്കെല്ലാം ചുമലില്‍ കേറ്റി മലയാകെ കേറിച്ചെല്ലും
നാടാകെ പാടി തകര്‍ക്കും
അതു തവളപ്പെണ്ണിനു ചെമ്പടതാളം കൊട്ടിക്കൊടുക്കും
അന്നു നീലക്കുയിലും പഞ്ചമരാഗം പാടേ മറക്കും
അതു പണ്ടേ പണ്ടേ കേള്‍ക്കുന്നൊരു ചൊല്ലു തിരുത്തും
ജല ജിഞ്ചാരാരാ ജിഞ്ചംജിഞ്ചംജാ
താരാരാരാരാ..ഗുംധലക്കടി ജുംധലക്കടി
ജിന്നത്തരികിട ജുന്നത്തരികിട.. (അടിപിടി)