സ്വപ്നം പങ്കിടാന്‍
സ്വപ്നം പങ്കിടാന്‍ ....സ്നേഹം പൂവിടാന്‍
സ്വന്തം ജീവനില്‍ ....തേടീ നിന്നെ ഞാന്‍
പകരം നല്‍കീ ഞാന്‍ .....കനവിന്‍ കൂടാരം
നിറയെ പൊന്‍തൂവല്‍ ....പൊഴിയും പൂക്കാലം
ഏതോ ജന്മപുണ്യം ....കൈയില്‍ തന്ന പൊന്നേ
പോവല്ലേ ഇനി നീ എങ്ങും പോവല്ലേ
കാണാനെന്റെ മുന്നില്‍ ...കനവായ് വന്ന പെണ്ണേ
മായല്ലേ എങ്ങും മായല്ലേ...... (സ്വപ്നം)
കടലില്‍ മായും വര്‍ണ്ണസൂര്യന്‍ ദൂരേ
കരയില്‍ നീയെന്‍ സ്വര്‍ണ്ണ പൂത്തിങ്കളായ്
കാറ്റിന്‍ കൈകള്‍ മെല്ലെ തഴുകുന്നിതാ
തിരകള്‍ മെല്ലെ കാലില്‍ പുണരുന്നിതാ
നേരം പോയ് നേരം പോയെന്നാരോ കാതില്‍ ചൊല്ലുന്നു
നാണം കൊണ്ടു നീയെന്‍ നെഞ്ചില്‍ മെല്ലെ ചാരുന്നു
കവിളില്‍ മെല്ലെ മെല്ലെ കൈവിരലറിയാതൊഴുകുന്നു
കാതില്‍ മൗനമേതോ ഗാനം താനേ മൂളുന്നു....... (സ്വപ്നം)
ഉയിരോടുയിരായുരുകിച്ചേരുമ്പോഴും
അകലേയ്ക്കകലേയ്ക്കെന്തേ മായുന്നു നീ
ഉരിയാടാനായ്ക്കൊതി പൂണ്ടണയുമ്പോഴും
മിണ്ടാതെന്തേ മാറിപ്പോകുന്നു നീ
എന്നോടെന്തിനെന്നോടെന്തിനിനിയും പരിഭവ രാഗങ്ങള്‍
ഒന്നായൊന്നു ചേരാനല്ലേ വന്നൂ നാം
രുതേയെന്നുമരുതേയെന്നോടരുതേ വെറുമീ മൗനങ്ങള്‍
ഇനിയും നേരമില്ലാ കളയാനെന്നോടലിയാന്‍ വാ..... (സ്വപ്നം)