ഈ രാമായണക്കൂട്ടില്‍
ഈ രാമായണക്കൂട്ടില്‍
ഈ രാരീരാരം പാട്ടില്‍
നമുക്കു തേടാം ....ഒരു ജീവരാഗം
നീയുണരൂ ..പൊന്‍ താരമേ.... (ഈ രാമായണ..)
ഇതു പൂവിന്നുള്ളില്‍ തുള്ളും പൂന്തേനോ
രാഗം നെഞ്ചില്‍ മായും പൂനിലാവോ
ഇതു കന്നിക്കനവായ് മാറും...
പാലാഴിത്തിരയഴകോ..... (ഈ രാമായണ..)
വാതില്‍ തുറന്നാല്‍ ...വാസന്തയാമം
വിടരാത്ത പൂക്കള്‍ ...വിടരുന്ന സന്ധ്യ
ഒന്നാനാം മലയില്‍ പായണ പൂന്തേനരുവിക്ക്
ഈ നാടാകെ ഓടി നടക്കണ നല്ല മനസ്സാണേ
രണ്ടാനാം പുഴയോരത്തെ കാണാക്കുരുവിക്ക്
ഈ കരയാകെ പാടിയുണര്‍ത്തണ കുഞ്ഞു മനസ്സാണേ
ഈ നല്ല മനസ്സിൽ... ഈ കുഞ്ഞു മനസ്സിൽ...
കാണാത്ത കനവിന്‍ കഥയഴക് ...
കളിവീണ മീട്ടാം.....കളിയാട്ടമാടാം
കളിവട്ടമാടും...കളമാണു മുന്നില്‍
അതിരില്ലാത്താകാശത്തൊരു വഞ്ചി വരുന്നുണ്ടേ...
അങ്ങമ്മാനത്തോണിയിലേറിയൊരാളു വരുന്നുണ്ടേ...
കളിവഞ്ചി തുഴഞ്ഞു തുഴഞ്ഞങ്ങക്കരയെത്തണ്ടേ
ഈ കരയേറി മണപ്പുറമാകെ മുത്തുകള്‍ തേടേണ്ടേ
അങ്ങക്കരെ നിന്നും .....ഇങ്ങിക്കരെയോളം...
കണ്ടോണ്ടു പോരാം നിനവഴക്...... (ഈ രാമായണ..)