ചന്ദിരനെക്കൈയിലേടുത്തോലക്കുടയാട്ടിവെയ്ക്കാം

 


തുഴതുഴയോ തുഴതുഴയോ തുഴതുഴതുഴയോ
തുഴതുഴയോ തുഴതുഴയോ തുഴതുഴതുഴയോ..

ചന്ദിരനെക്കൈയിലേടുത്തോലക്കുടയാട്ടിവെയ്ക്കാം
ഓലക്കുട മറിച്ചു വെച്ച് തോണിയിൽ പാർക്കാം
തുഴതുഴയോ തുഴതുഴയോ തുഴതുഴതുഴയോ...

ഇരുട്ടു കൊണ്ട് കട്ടമരം കെട്ടിയിട്ട് കോട്ടയാക്കി
വെളക്കു വെച്ച് നമ്മൾക്കതിൽ ചീട്ടുകളിക്കാം
തുഴതുഴതുഴയോ തുഴതുഴതുഴയോ തുഴതുഴതുഴയോ

കട്ടമരക്കോട്ടയിലു ചീട്ടുകളിക്കൂട്ടരുമായി
ഒത്തു പാടാനെത്തീടുമോ പൊന്നരയത്തി
ആ തുറയുണ്ടീത്തുറയുണ്ടൊത്തു കൂടാൻ പൂന്തുറയുണ്ട്
അക്കരെ നിന്നിക്കരെ വാ പൊന്നരയത്തീ
ഓ...ഓ....ഓ..
എട്ടു വട്ടി മീൻ വറുത്തരച്ചെടുത്ത്  കൊണ്ടു വാ
(ചന്ദിരനെ....)

കിളിമീനുണ്ട് നാരൻ ചെമ്മീനുണ്ട് വരാൽ ആവോലി
തെരണ്ടിയും ചാളയുമുണ്ടേ
വല വീശുമ്പം കൈയ്യിൽ ഒരു വള്ളം മീൻ
മീനിന്നൊരു വള്ളം വിലയുണ്ടോ വെളതന്മാരേ
വള്ളം മീനിനു വെല കിട്ടുമ്പം
മണ്ണു വേണം വീടും വേണം
വീടിൻ വിളക്കായ് പെണ്ണു വേണം
പെണ്ണിൻ അരയൻ അരികിൽ വേണം
അന്നപ്പെൺകൊടിയേ അഴകിലൊഴുകി അരികെ വാ
(ചന്ദിരനെ....)


കടലും കടന്നങ്ങ് കടലും കടന്നൊരു
കരയുണ്ടേ കരയുണ്ടേ അരയന്മാരേ
കരയും കടന്നങ്ങ് കരയും കടന്നങ്ങ്
തിരയില്ലാ കടലുണ്ടേ അരയന്മാരേ
കടലിന്നമ്മ കടലമ്മക്ക് പളുങ്കു കൊണ്ടുള്ള കൊട്ടാരത്തിൽ
ചിപ്പിക്കുള്ളിലെ മുത്തെടുക്കാൻ
പോരുന്നോ നീ പൊന്നരയത്തീ
ആ മുത്തെടുത്തു നീ കൊരുത്ത് കൊരുത്ത് കൊരുത്തു വാ
(ചന്ദിരനെ....)
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandiranekkaiyyileduth

Additional Info

അനുബന്ധവർത്തമാനം