കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
ഏലോ ഏലോ ഏലയ്യോ
ഒത്തിരി നാളായി
ഒത്തിരിയൊത്തിരിയൊത്തിരി നാളായീ
ഏലോ ഏലോ ഏലയ്യോ
ഒളിച്ചു കണ്ടിട്ടെത്തറ നാളായ്
ഏലോ ഏലോ ഏലയ്യോ
കളി പറഞ്ഞിട്ടൊത്തിരി നാളായ്
ഏലോ ഏലോ ഏലയ്യോ
കെട്ടിപ്പിടിച്ചും മുത്തിച്ചുവപ്പിച്ചും എത്തറ നാളായ്
കണ്ടോ കണ്ടോ കടലു കണ്ടോ
ണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
ഹയ്യാ ഒത്തിരി നാളായീ
കാക്കേ കീക്കേ കാക്കത്തമ്പ്രാട്ടീ
ചാകരക്കോളു വന്നിട്ടെത്തറ നാളായി
കാണാക്കുയിലേ കൂക്കിരിക്കുയിലേ
പുലരാ പുലരി കണ്ടിട്ടൊത്തിരി രാവായ്
വരുമെന്നു കേട്ടു ഞാൻ
വരിവണ്ടു പോലെയീ താമരപ്പൂങ്കരൾ കാണുവാൻ
കാത്തു കൊണ്ടെത്തറ നാളായീ
കണ്ടോ കണ്ടോ കടലു കണ്ടോ (2)
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
ഏലോ ഏലോ ഏലയ്യോ
ഒരു വിളി കേൾക്കാൻ മറുമൊഴി മൂളാൻ
വെറുതേ കനവു കണ്ടിട്ടൊത്തിരി നാളായി
കരയുടെ കാതിൽ കടലല പറയും
കഥ കേൾക്കാൻ കൊതിച്ചിട്ടെത്തറ നാളായി
വിരലോണ്ടു മണ്ണിൽ നാം
എഴുതുന്ന വാക്കുകൾ
പൂന്തിര വന്നങ്ങു മായ്ച്ചു കളഞ്ഞിട്ടിന്നൊത്തിരി നാളായ്
നാടേ നാടേ
വീടെ വീടേ
നാടേ നാടേ നാട്ടിലിറങ്ങീട്ടെത്തറ നാളായീ
ഏലോ ഏലോ ഏലയ്യോ
വീടേ വീടേ വീടൊന്നു കണ്ടിട്ടൊത്തിരി നാളായി
ഏലോ ഏലോ ഏലയ്യോ
കുറുമ്പു ചൊല്ലീട്ടെത്തറ നാളായി
ഏലോ ഏലോ ഏലയ്യോ
കൂടി കഴിഞ്ഞിട്ടൊത്തിരി നാളായി
ഏലോ ഏലോ ഏലയ്യോ
മാനത്തെ വാവേ പോകാൻ
നിനക്കിനിയെത്തറ രാവുണ്ട്
നാനാനാ തരതന്തതാനാ....
------------------------------------------------------------------