ചുംബനത്തിൽ

ഹേയ് ഹേയ്...ആഹാ..ആ....
ചുംബനത്തില്‍ ഒരു ചുംബനത്തില്‍
നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാ‍ഗം(2)
ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍
പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം(2)
(ചുംബനത്തില്‍ ...)

ചന്ദ്രികയില്‍ ശരത്ചന്ദ്രികയില്‍ മോഹം
സംഗമോത്സവമാടാന്‍ കൊതിയ്ക്കുമ്പോള്‍
മാറു മറയ്ക്കാത്ത പൂക്കൈതകളുടെ
മറവിലൊളിച്ചു ഞാന്‍ കൊണ്ടു പോകും
നിന്നെ കൊണ്ടുപോകും
(ചുംബനത്തില്‍ ...)

കച്ചകളില്‍ മുഗ്ദ്ധലജ്ജകളാല്‍ നിന്‍
പൊത്തിപൊതിഞ്ഞു വെയ്ക്കും നവയൗവ്വനം....
അമ്പുകളായ് മലരമ്പുകളായ് പെയ്യും
ആശ്ലേഷം കൊണ്ടെന്നു വിവശയാകും
നീ തരിച്ചുപോകും താനേ തളര്‍ന്നുപോകും
(ചുംബനത്തില്‍ ...)


 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info