സീതാദേവി ശ്രീദേവി

സീതാദേവി ശ്രീദേവി 

ശ്രീമംഗലയാം തമ്പുരാട്ടി

ശ്രീരാമപട്ടാഭിഷേകശേഷം രാജകൊട്ടാരത്തിൽ വാഴും കാലം

(സീതാദേവി ശ്രീദേവി) 

 

കവിളിണ പാച്ചോറ്റി പോൽ തുടുത്തു 

കടിഞ്ഞൂൽ ഗർഭംധരിച്ചു ദേവി

ഒരുപറ്റം ദുഷ്ടന്മാരവളെച്ചൊല്ലി

ഒരു കുന്നു കള്ളക്കഥ പറഞ്ഞുണ്ടാക്കി

(സീതാദേവി ശ്രീദേവി)

 

അതുകേട്ട് ശ്രീരാമൻ സംശയിച്ചു

അടവിയിൽ സീതയെ കൈവെടിഞ്ഞു

അകതാരിൽ നൊമ്പരഭാരമോടെ

അഭയമന്വേഷിച്ചവളലഞ്ഞു..

(സീതാദേവി ശ്രീദേവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Seethadevi Sreedevi

Additional Info

Year: 
1977
Lyrics Genre: 

അനുബന്ധവർത്തമാനം