സഹസ്ര കമലദളങ്ങൾ
Music:
Lyricist:
Singer:
Raaga:
Film/album:
സഹസ്ര കമലദളങ്ങൾ വിടർത്തും
സുവർണ്ണ സൗന്ദര്യം(2)
ആത്മാവിലതു വാരി ചൂടിയ കവികൾ
അനുരാഗമെന്നതിനു പേരിട്ടു (2)
ഞാനതിൻ പരാഗമായ്
(സഹസ്ര കമലദളങ്ങൾ ....)
വൃന്ദാവനത്തിലെ യുവമിഥുനങ്ങളിൽ
പിന്നീടതഷ്ടപദിഗാനമായി
കണ്വാശ്രമത്തിലെ കാമുകീകാമുകരിൽ
ഗന്ധർവ്വ ശൃംഗാരകവിതയായി
ഇന്നു ഞാനതിനടിമയായി
(സഹസ്ര കമലദളങ്ങൾ ....)
ചന്ദ്രമദക്കുളിർ മാനസങ്ങളിലതു
പൂന്തേനൊഴുകും വികാരമായി
പ്രാണഹർഷങ്ങളിൽ കുളിർമഞ്ഞു പെയ്യും
ആപാദമധുരാനുഭൂതിയായി
ഞാനതിന്റെ തടവിലായി
(സഹസ്ര കമലദളങ്ങൾ ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sahasra kamala dalangal
Additional Info
ഗാനശാഖ: