മന്മഥഗന്ധർവ്വയാമം

മന്മഥഗന്ധർവ്വയാമം ഉള്ളിൽ
ഉന്മദ യൗവ്വനഭാവം....
കന്മദം പൂക്കുന്ന നേരം
കന്മദം പൂക്കുന്ന നേരം
(മന്മഥ ഗന്ധർവ്വയാമം...)

ശൃംഗാരമുണരുന്ന മിഴികൾ
രാഗസംഗീതം പാടുന്ന മൊഴികൾ
ഇതുവരെ അറിയാത്ത രാഗം എന്റെ
ഹൃദയത്തിൽ വീഴും പരാഗം
(മന്മഥ ഗന്ധർവ്വയാമം...)

നവരത്നം കിലുങ്ങുന്ന നടനം
ഒരു നവവധുവിൻ അംഗചലനം
ഇതളിടും അനുഭവ നാളം പൂത്തു
വിടരുന്ന മധുമാസനേരം
(മന്മഥ ഗന്ധർവ്വയാമം...)

മെയ്യാകെ പൊതിയുന്ന കുളിര്
നീ എയ്യുന്ന മലർബാണത്തളിര്
സിരകളിൽ ആവേശമോഹം ഒന്നു
പുണരുവാൻ അഭിലാഷ ദാഹം
(മന്മഥ ഗന്ധർവ്വയാമം...)

 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manmadha gandharva

Additional Info