തിരുമയിൽപ്പീലി (pathos)

തിരുമയിൽപ്പീലി നിറുകയിൽ കുത്തി
ചുരുൾ മുടിക്കെട്ടിൽ തുളസിപ്പൂ ചൂടി
അരയിൽ മഞ്ഞപ്പട്ടുടുതുകിൽ ചുറ്റി
വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ

ഇരുട്ടിൽ ഞങ്ങൾക്കു വെളിച്ചമാകണം
അകത്തെ കണ്ണുകൾ തുറന്നു തന്നിടണം
കറുത്ത മായയാം കടലിൽ നിന്നു നീ
കരകേറ്റീടണം ഗുരുവായൂരപ്പാ

തിരുമയിൽപ്പീലി നിറുകയിൽ കുത്തി
ചുരുൾ മുടിക്കെട്ടിൽ തുളസിപ്പൂ ചൂടി
അരയിൽ മഞ്ഞപ്പട്ടുടുതുകിൽ ചുറ്റി
വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirumayilppeeli (pathos)

Additional Info