മദിരാക്ഷി നിൻ മൃദുലാധരങ്ങൾ

മദിരാക്ഷീ നിൻ മൃദുലാധരങ്ങൾ
മദനന്റെ മധുപാത്രങ്ങൾ
പ്രിയനു പകർന്നു പകർന്നു കൊടുക്കും
പ്രണയ വികാര ചഷകങ്ങൾ
(മദിരാക്ഷീ..)

മോഹപുഷ്പങ്ങൾ വിടരുമ്പോൾ - നിന്റെ
മൗനം വാചാലമാകുമ്പോൾ
ഞാൻ നിന്നിലലിയുന്നു - നീയെന്നിലലിയുന്നു
നമ്മുടെ ദാഹങ്ങൾ ഒന്നാകുന്നു
ഈ നിമിഷം - ഈ നിമിഷം
ഈ ജന്മം നമ്മൾ മറക്കുമോ
(മദിരാക്ഷീ...)

രോമഹർഷങ്ങൾ തളിർക്കുമ്പോൾ - നിന്റെ
മൗനം പ്രേമാർദ്രമാകുമ്പോൾ
ഞാൻ നിന്നിൽ നിറയുന്നൂ നീയെന്നിൽ നിറയുന്നൂ
നമ്മുടെ ഹൃദയങ്ങൾ ഒന്നാകുന്നു
ഈ നിമിഷം - ഈ നിമിഷം
ഈ ജന്മം നമ്മൾ മറക്കുമോ
(മദിരാക്ഷീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Madhirakshi nin

Additional Info