പിച്ചളപ്പാൽക്കുടം കൊണ്ടു നടക്കും

പിച്ചള പാൽക്കുടം കൊണ്ടു നടക്കും
വൃശ്ചികപഞ്ചമിപ്പെണ്ണേ
നിന്റെ ഗോകുലം ഞാൻ കണ്ടൂ
നിന്റെ കണ്ണനെ ഞാൻ കണ്ടൂ
(പിച്ചള..)

നീയാകും നാദത്തെ ചുംബിച്ചുണർത്തുവാൻ
നിന്നിലലിഞ്ഞു ചേരാൻ
കാണാത്ത തീരത്ത് കസ്തൂരികാറ്റത്ത്
കാത്തു നിൽക്കുന്നതു കണ്ടൂ - അവൻ
കാത്തു നിൽക്കുന്നതു കണ്ടൂ
സ്വീകരിക്കൂ സ്വീകരിക്കൂ
സ്വപ്നങ്ങളാൽ നീ പൂജിക്കൂ
(പിച്ചള..)

നീയാകും ഹാരത്തെ മാറത്തു ചാർത്തുവാൻ
നിന്റെ വികാരമാകാൻ
കാടായ കാടൊക്കെ പൂക്കുന്ന നേരത്ത്
കാത്തു നിൽക്കുന്നതു കണ്ടൂ - അവൻ
കാത്തു നിൽക്കുന്നതു കണ്ടൂ
സ്വീകരിക്കൂ സ്വീകരിക്കൂ
സ്വപ്നങ്ങളാൽ നീ പൂജിക്കൂ
(പിച്ചള..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pichala paalkkudam

Additional Info