അക്കുത്തിക്കുത്താനവരമ്പേൽ

അക്കുത്തിക്കുത്താനവരമ്പേ-
ലാലും കൊമ്പേലൂഞ്ഞാല്‌
ഊഞ്ഞാലാടും തത്തമ്മേ 
ഉണ്ണാൻ വന്നാട്ടെ 
(അക്കുത്തി..)

കാൽ കഴുകാൻ പനിനീര്
കൈക്കുമ്പിളിലിളനീര്
പന്തലിലിരിക്കാൻ പവിഴപ്പലക
പകർന്നുണ്ണാൻ പൊൻതളിക
(അക്കുത്തി..)

അല്ലിമലർച്ചോലയിലെ
അന്നക്കിളിയുടെ കല്യാണം
വായ്ക്കുരവയുമായ് വേളിപ്പെണ്ണിനെ
വരവേൽക്കാൻ വന്നാട്ടെ
(അക്കുത്തി.. )

പൂവിറുത്ത് പറ വെച്ചു
പൂപ്പന്തൽ വിതാനിച്ചു
പച്ചപ്പീലിചിറകും വീശി
പറന്നു വരൂ തത്തമ്മേ
(അക്കുത്തി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akkuthikkuthanavarambel

Additional Info