മനസ്സിൻ മടിയിലെ മാന്തളിരിൻ

 

മനസ്സിൻ മടിയിലെ മാന്തളിരിൽ
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ  (മനസ്സിൻ...)

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)

നിനക്കൊരു താരാട്ട്   ഇവളൊരു പൂന്തൊട്ടിൽ
ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി  ഞാനില്ലയോ
നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)