മാനത്തെ വെള്ളിത്തേരിൽ

മാനത്തെ വെള്ളിത്തേരിൽ പൂരം കാണാൻ പോകും
പുതുരാപ്പെണ്ണേ നിൻ മാരന്റെ പേർ ചൊല്ലുമോ
അന്തിവിൺ കുങ്കുമം കവിളിലണിയും പോലെ
വരുമോ നിൻ മാരൻ നിറമാല്യം കാണാൻ വരുമോ നിൻ മാരൻ (മാനത്തെ...)

മാറിൽ നീ ചൂടുമീ മാരമാൽ ചേലുകൾ
നിന്റെ പൂനിലാ ചേലയാൽ മൂടുമോ നീ (2)
ഇണകൾ മതിവരാതെ പോകുമീ
കനവു കതിരിടും വഴികളിൽ
ഇണകൾ ഇട വിടാതെ ചിന്നി നിൻ
മിഴികൾ മൊഴിവതോ കളവുകൾ
നേരെല്ലാം ചൊല്ലിത്തായോ താരകളേ
ആരെല്ലാം നിനക്കുണ്ട് പൂമകളേ
നീലക്കാർമേഘത്താൽ നീ മറച്ചോ നിൻ മുഖം ദൂ ദൂ (മാനത്തെ...)

താരകം മിന്നുമീ മോതിരം തീർത്തു നീ
ഏതു തേരുരുൾ ചിന്തിനായ് കാത്തുവോ നീ
ഉദയരഥമണഞ്ഞിതാ വരൻ
ഇരവു പുണരുവാൻ വരികയായ്
പുടവമുറിയണിഞ്ഞിതാ ഇരുൾ
പകലിലലിയുമാ സമയമായ്
രുരൂരുരൂരുരൂരുരൂ...
പാരെല്ലാം വേളിക്കൊത്ത പൂവനങ്ങൾ
പൊവെല്ലാം വാരിച്ചൂടി നീയൊരുങ്ങും
പൂമാനത്തെ മാരന്റെ നാടുകാണാൻ പോരൂ നീ ദൂ ദൂ (മാനത്തെ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe vellitheril

Additional Info

അനുബന്ധവർത്തമാനം