അന്തിമാനച്ചോപ്പ് മാഞ്ഞു
അന്തിമാനച്ചോപ്പ് മാഞ്ഞു
ഗ്രാമചന്തയാകെ ആളൊഴിഞ്ഞു
ഇനി പാട്ടൊന്നു പാടിക്കൊണ്ടാടെന്റെ പെണ്ണേ
പാട്ടു കോർത്തും പവിഴം കോർത്തും
ചൊടിയിൽ നേർത്ത പുഞ്ചിരി കതിരും മാലയും
തരിവളയുമായ് വരും നിലാവിലൂടെ
തിരയുന്നതാരെ ആരെ ഈ തീരമാകെ
മായാമഞ്ചലേറി പനിമതി (പാട്ടു കോർത്തും..)
പുഴയിൽ വീഴും പൂനിലാവിന്റെ കരയിലോ
വയണ പൂക്കും പാതിരാവിന്റെ വഴിയിലോ
എങ്ങു നിന്നോ നേർത്ത ശോകം ഉറക്കുപാട്ടായ് ഒഴുകി
മനസ്സിൽ മെല്ലെ തഴുകീ
പാതി പൂത്തൊരു പൊന്നിലഞ്ഞിയൊന്നിളകിയോ
പതിയെ രാവിൻ മഞ്ചലൊന്നിറങ്ങിയോ
പാട്ടൊന്നു പാടിക്കൊണ്ടാടെന്റെ പെണ്ണേ (പാട്ടു കോർത്തും..)
തിരികൾ പൂക്കും കാട്ടുപിച്ചകക്കൊടിയിലെ
ഇടയഗാനം കേട്ടലിഞ്ഞു പോയ് പനിമതി
ഏഴാം പാടത്തെ വേലപ്പുലയൻ
പൂനിലാപ്പെണ്ണിൻ കഥ പാടി നടന്നേ
പാടം കൊയ്യുമ്പോൾ നീലിപ്പെണ്ണാള്
ആ പാട്ടൊന്നേറ്റു പാടി തെയ്യംതാനാരോ
പ്രണയഗാനച്ചെപ്പിലെത്രയോ കനവുകൾ
കനവു കണ്ടു മയങ്ങി നാമെത്ര ഇരവുകൾ
പാട്ടൊന്നു പാടിക്കൊണ്ടാടെന്റെ പെണ്ണേ (പാട്ടു കോർത്തും..)