മൂവന്തി നേരത്താരോ പാടീ

മൂവന്തി നേരത്താരോ പാടീ
മാനസം ശോകാര്‍ദ്രമായി..
മാനത്തെ മേഘത്തോപ്പിലേതോ
ആണ്‍കിളി കേഴുന്നപോല്‍
വിരഹം കേട്ടലിഞ്ഞു രാത്രിമഴയും തൂളിയോ
മൂവന്തിനേരത്താരോ പാടീ
മാനസം ശോകാര്‍ദ്രമായി

അകലെയേതോ വനവീഥിയില്‍
പുല്‍നാകക്കൊമ്പില്‍
ഇണ കാത്തിരുന്നു.. പെയ്ത ഞാറ്റുവേലയില്‍
രാവേറെയായി എന്നാലും
കാത്തുകാത്തു പൂത്തിരുന്നു
കാട്ടു ഞാവല്‍ തൈയ്യുപോലവള്‍ വരൂ
മാനത്തു നല്ല മാലേയം തേച്ച്
കാതിന്മേല്‍ പൊന്നിന്‍ മേലാപ്പും ചാര്‍ത്തി
കാലൊച്ച കേള്‍ക്കാന്‍ കാതോർത്തിരുന്നൂ
(മൂവന്തിനേരത്താരോ നേരത്താരോ പാടീ)

L1K_rJceiSs