ശരത്കാലരാവും പാടി

 

ശരത്കാലരാവും പാടി രാരാരിരം
ശശിലേഖ മെല്ലെ വന്നു വിഷാദാർദ്രയായ്
സ്മൃതിപ്പൂക്കളെന്നും കേഴും
നിശീഥങ്ങളിൽ വീണ്ടും
തളർത്തീടുന്നു സ്നേഹഗീതമായെന്നോർമ്മയിൽ (ശരത്കാല...)

താമരപ്പൂത്താലിയുമായ് താഴമ്പൂവുകൾ
താളമേളമോടെ നിന്ന പാവം മറഞ്ഞിതാ
തേൻ ചൊരിഞ്ഞ രാഗങ്ങൾ
പിൻ തിരിഞ്ഞ മേഘങ്ങൾ (2)
വിരുന്നേകുവാൻ വീണ്ടുമൊന്നാകുവാൻ
പകർന്നീടുമോ ആത്മബന്ധങ്ങളെൻ ജീവനിൽ (ശരത്കാല...)

കൂടെയിന്നും കൂട്ടിരിക്കാം കൂടെപ്പോരുവാൻ
കൂട്ടു ചേർന്ന കൂട്ടരെല്ലാം എങ്ങോ പോയിതാ
പാടി വന്നു കാവ്യങ്ങൾ തേടി വന്ന സ്വപ്നങ്ങൾ (2)
നിനക്കേകുവാൻ വീണ്ടുമോർത്തു പോയാൽ
ഉണർത്തീടുമോ രാഗഭാവങ്ങളെൻ ....(ശരത്കാല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarathkala ravum paadi

Additional Info

Year: 
1986

അനുബന്ധവർത്തമാനം