ചെമ്പനീർ പൂ പോലെൻ

ചെമ്പനീർ പൂ പോലെൻ ചിന്തയിൽ നീ പൂത്തു
ഓ ..നീ വരൂ എൻ ജീവനിൽ കൗമാരസ്വപ്നങ്ങളായ് (ചെമ്പനീർ..)

വെള്ളിക്കൊലുസിട്ടു നീയും വെള്ളിച്ചിറകുള്ള മോഹവും
മാണിക്യ മുത്തുമായ് വന്നിറങ്ങുവാൻ താമസമെന്തിനി പോരാമോ
നിൻ മുടിക്കെട്ടിൽ പൂക്കളിന്നു ചാർത്തുവാനായ്
നുള്ളി നുള്ളി പോകുന്നു പൂവനികളിലോ (ചെമ്പനീർ..)

മേടപൂം കൊന്നകൾ ശാന്തി തൻ
താലവുമായെന്നും നിൽക്കുന്നു
രാഗാർദ്രമാനസം കൊഞ്ചിടുന്നത്
നീയെന്ന രോമാഞ്ചം ചൂടാനായ്
നിന്നിളം മെയ്യിൽ തൂകുവാനായ് തെന്നലിന്നു
മെല്ലെ മെല്ലെ വീശുന്നു പനിനീരുമേ (ചെമ്പനീർ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chempanineer poo polen