അമ്പാടിപ്പൈയ്യുകൾ മേയും (F)

ഓ..ഓ..ഓ..ഓ.
അമ്പാടി പയ്യുകള്‍ മെയ്യും കാണാ തീരത്ത്‌
അനുരാഗം മൂളും തത്തമ്മേ
കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌
കുളിരുന്നൊരു കാര്യം ചൊല്ലാമോ
നാടും കാണാം  കൂടും കൂട്ടാം
ഈണം പാടാം നാണം ചൂടാം ഓ..(അമ്പാടി...)

യദുകുലം അറിയാതൊരു രാവില്‍
കരതലം കവരാന്‍ അണയും ഞാന്‍
പദമലര്‍ തഴുകാന്‍ പനിനീരിന്‍
കുടവുമായ്‌ കുനിയും തിരുമുന്‍പില്‍
സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ
രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ
നാടും കാണാം കൂടും കൂട്ടാം ആ..
ഈണം പാടം നാണം ചൂടാം ഓ..(അമ്പാടി...)

ഇരവുകള്‍ പകലായ്‌ വിരിയില്ലെ
വിരഹവും മധുരം പകരില്ലെ
അകിടുകള്‍ നിറയും ഹൃദയങ്ങള്‍
അറിയുമീ പ്രണയം ഉദയങ്ങള്‍
പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ
ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ
നാടും കാണാം കൂടും കൂട്ടാം
ഈണം പാടം നാണം ചൂടാം ഓ. (അമ്പാടി...)

-------------------------------------------------------------------------

Ambaadi payyukal (F) - Chandran udikkunna dhikkil