പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി (പെണ്ണേ..)
ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണക്കുടത്തിലെ
മുത്തു പകുത്തെടുക്കുവാൻ കൂടെ വാ
ഉള്ളം തുള്ളിത്തുളുമ്പുന്ന കള്ളക്കണ്ണനൊരുത്തന്റെ
കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ
മുന്നാഴി മുല്ലപ്പൂ മൊട്ടാണല്ലേ
മുത്തോലത്തെല്ലിന്റെ മെയ്യാണല്ലേ
ചിങ്കാരച്ചെക്കന്റെ സ്വത്താണല്ലേ
ഒരു പാട്ടും കൊട്ടിപ്പാടാം കൂടും തേടിപ്പോവാം
മാട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (പെണ്ണേ....)
എണ്ണത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ
തൊട്ടുരുമ്മിയിരിക്കാൻ കൂടെ വാ
പട്ടണിഞ്ഞ മെയ്യു കൊണ്ട് പൊട്ടു വെച്ച നെറ്റി കൊണ്ട്
നെഞ്ചുരുമ്മിയുറങ്ങാൻ കൂടെ വാ
കല്യാണരാവിന്റെ സമ്മാനമായ്
കാണാത്ത വിണ്ണിന്റെ വെൺ താരമായ്
പാടാത്ത പാട്ടിന്റെ പാൽകുമ്പിളായ്
എന്നെന്നുമെന്നെന്നുമൊന്നാവണം
ഒരു പാട്ടും കൊട്ടിപ്പാടാം കൂടും തേടിപ്പോകാം
മാട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (പെണ്ണേ....)
--------------------------------------------------------------------