ഓർക്കുമ്പോൾ ചൊല്ലാൻ നാണം

ഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം ഇന്നലെ
രാക്കിളിയും ഞാനും ഉറങ്ങിയില്ലാ - സഖി
ഉറങ്ങിയില്ലാ - ഉറങ്ങിയില്ലാ
(ഓര്‍ക്കുമ്പോള്‍..)

കണ്ണിണ പൊത്തുവാന്‍ കവിളത്തു മുത്തുവാന്‍
കന്നിനിലാവൊളി വന്ന നേരം
അരുതെന്നു ചുണ്ടുകള്‍ വീണ്ടും വിലക്കീട്ടും
കരിവള പൊട്ടിച്ച കളിത്തോഴന്‍ - എന്റെ
കരിവള പൊട്ടിച്ച കളിത്തോഴന്‍
(ഓര്‍ക്കുമ്പോൾ..)

തങ്കമുകില്‍ വന്നു ചുംബിച്ചു
തങ്കമുകില്‍ വന്നു ചുംബിച്ചു മാനത്തെ
കുങ്കുമപ്പൊട്ടങ്ങു മാഞ്ഞു പോയി
പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും
പൂമാരനപ്പോഴും ചിരിയല്ലോ
പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും
പൂമാരനപ്പോഴും ചിരിയല്ലോ - വിണ്ണില്‍
പൂമാരനപ്പോഴും ചിരിയല്ലോ
(ഓര്‍ക്കുമ്പോള്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orkkumbol chollaan

Additional Info