യരൂശലേമിന്റെ നന്ദിനി

ആ...
യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരി
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന
പൂര്‍ണ്ണചന്ദ്രമുഖീ - നിന്നെ
പുഷ്പശരംകൊണ്ടു മൂടട്ടേ - നിന്റെ
പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ
യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരീ

വയനാടന്‍കുന്നിലെ മുളങ്കാട്ടില്‍
വായ്ക്കുരവനാദം മുഴങ്ങുമ്പോള്‍
നിന്റെ പട്ടിളംപീലിപ്പൂമെയ്യിലീ
സന്ധ്യാസിന്ദൂരം ചാര്‍ത്തട്ടേ
മനസ്സു ചോദിക്കാതെ മധുരം നേദിക്കാതെ
മനസ്വിനീ നിന്നെ ഞാന്‍ പുണരട്ടേ - പുണരട്ടേ
യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരി

പാലരുവി പൊന്നോളങ്ങള്‍
ചോലക്കുളിര്‍പ്പുടവ ഞൊറിയുമ്പോള്‍
നിന്റെ കുങ്കുമപ്പൂഞ്ചൊടിയിണയില്‍ - എന്റെ
ദന്തക്ഷതം ഞാന്‍ തീര്‍ക്കട്ടേ
മുഗ്ദമാം താരുണ്യചമയതലങ്ങളില്‍
മുട്ടി മുട്ടി ഉറങ്ങട്ടേ - ഞാന്‍
മുട്ടി മുട്ടി ഉറങ്ങട്ടേ

യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരി
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന
പൂര്‍ണ്ണചന്ദ്രമുഖീ - നിന്നെ
പുഷ്പശരംകൊണ്ടു മൂടട്ടേ - നിന്റെ
പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ
യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yerusaleminte nandini

Additional Info