എൻ നോട്ടം കാണാൻ

എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
കാൽപ്പവൻ - അരപ്പവൻ

മദനന്റെ നാട്ടുകാരീ മണിവീണപ്പാട്ടുകാരി
മദാലസനാട്യക്കാരീ മധുരാംഗി ഞാൻ
പ്രേമവിവശർ നിങ്ങടെയുള്ളിൽ
താമസിക്കാൻ ഇടം വേണം
താമസിക്കാൻ ഇടം വേണം
എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
കാൽപ്പവൻ - അരപ്പവൻ

വിണ്ണിന്റെ മണ്ഡപമേറി
മിന്നൽക്കൊടിയാടും പോലെ
കണ്ണിന്റെ കണ്ണു കൊണ്ട്‌
കഥ പറഞ്ഞു ഞാൻ
കഥ പറഞ്ഞു ഞാൻ
കാമദേവൻ പോറ്റി വളർത്തി
കസ്തൂരിപ്പൊന്മാനിവളെ
കസ്തൂരിപ്പൊന്മാനിവളെ
എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
കാൽപ്പവൻ - അരപ്പവൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En nottam kaanaan

Additional Info