നടനം നടനം ആനന്ദനടനം

നടനം നടനം ആനന്ദനടനം
നളിനാക്ഷീമണികൾ തൻ നടനം (2)
ഈ തിരുമുൻപിലാലോല നടനം

കുടമുല്ലമലരുകൾ ചൂടി
കുയിൽമൊഴിച്ചിന്തുകൾ പാടി (2)
മന്നോരിൽ മന്നവൻ തൻ മണിപീഠം തേടി
മലരടി കൈകൂപ്പിയാടി

കാൽപ്പന്ത്‌ നൂൽപ്പന്ത്‌
താളത്തിൽ തട്ടിമുട്ടും തലമപ്പന്ത്‌ (2)
തട്ടു പന്തു (2)തലമപ്പന്ത്‌
താമരമിഴികൾ തൻ കളിപ്പന്ത്‌ (2
ആ..ആ.ആ.ആ.ആ

കളമൊഴിമാരേ കിളിമൊഴിമാരേ
കനകമണി കിങ്ങിണി താളത്തിൽ കിലുങ്ങി (2)
മണിവള തരിവള മേളത്തിൽ കുലുങ്ങി
തിരുനാളിൽ തമ്പുരാന്റെ തിരുവടി വണങ്ങി (2)
താ തരികിട തിത്തയ്‌
തിത്തൈത്തിത്തിത്തോം

കൈകൊട്ടിച്ചിന്ത്‌ കാവടിച്ചിന്ത്‌
കാർത്തികേയഭഗവാന്റെ കരകച്ചിന്ത്‌
പൂച്ചിന്ത്‌ പൂവണിച്ചിന്ത്‌
അല്ലിമലർക്കാട്ടിലെ മാമയിൽ  ചിന്ത്‌
 
കൈകൊട്ടിച്ചിന്ത്‌ കാവടിച്ചിന്ത്‌
കാർത്തികേയഭഗവാന്റെ കരകച്ചിന്ത്‌
പൂച്ചിന്ത്‌ പൂവണിച്ചിന്ത്‌
അല്ലിമലർക്കാട്ടിലെ മാമയിൽ  ചിന്ത്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadanam Nadanam Aanandanadanam

Additional Info

അനുബന്ധവർത്തമാനം