തീരാത്ത ദുഃഖത്തിൽ തേങ്ങിക്കരയുന്ന

തീരാത്ത ദു:ഖത്തിൽ തേങ്ങിക്കരയുന്ന
പേരാറേ സഖീ പേരാറേ (2)

കദനത്തിൽ മുങ്ങിയോരഞ്ജാത കന്യ തൻ
കവിളത്തെ നീർച്ചാലുപോലേ (2)
തിരുനാവാ മണലിൽ മിഴിയിങ്കൽ നിന്നും
ഒഴുകുന്ന കണ്ണീരല്ലോ നീ
ഒടുങ്ങാത്ത കണ്ണീരല്ലോ
തീരാത്ത ദു:ഖത്തിൽ തേങ്ങിക്കരയുന്ന
പേരാറേ സഖീ പേരാറേ (2)

മാമാങ്ക യുദ്ധത്തിൽ പോരാളികൾ തൂകും
മാറത്തെ ചെഞ്ചോര പോലെ (2)
കർക്കിടകം വന്നൂ കലങ്ങി ചുവക്കും
മലനാട്ടിൻ കണ്ണീരല്ലോ നീ
വാടാതെൻ കണ്ണീരല്ലോ
തീരാത്ത ദു:ഖത്തിൽ തേങ്ങിക്കരയുന്ന
പേരാറേ സഖീ പേരാറേ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theeratha dukhathil

Additional Info

അനുബന്ധവർത്തമാനം