അടി തൊഴുന്നേൻ ദേവി

അടി തൊഴുന്നേൻ ദേവീ മുടി തൊഴുന്നേൻ ദേവി
അടിതൊട്ടു മുടിയോളം ഉടൽ തൊഴുന്നേൻ
അമ്മേ കുന്നിലമ്മേ തിരുമാന്ധാം കുന്നിലെഴുമമ്മേ (അടി തൊഴുന്നേൻ )

ഇഹത്തിനും പരത്തിനും തമ്പുരാട്ടി
ഈരേഴുലകിനും തമ്പുരാട്ടി
ജനനിയല്ലോ ജനകനല്ലോ
ജന്മജന്മാന്തര ബന്ധുവല്ലോ (അടി തൊഴുന്നേൻ )

ചാവിനും വാഴ്വിന്നും ഉടയവളേ
ചാവേർചോരയിൽ തുടിപ്പവളേ (2.)
ചണ്ഡികനീ ചാമുണ്ഡിക നീ
അണ്ഡകടാഹത്തിന്നംബിക നീ (അടി തൊഴുന്നേൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ati thozhunnen

Additional Info

അനുബന്ധവർത്തമാനം