വറുത്ത പച്ചരി

വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മ (2)
നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കുന്ന
ദിവസമെന്നാണു പൊന്നേ ദിവസമെന്നാണു (വറുത്ത..)

കരുത്തൻ മാപ്പിള അടുത്തു വന്നെത്തി കാനേത്തും നാളിൽ
നിന്റെ കസവു തട്ടം തട്ടി മാറ്റണ നിമിഷമേതാണു
നിമിഷമേതാണ് ( വറുത്ത..)

ഈർക്കിലി തൈ മുല്ല പൂത്തതു പോലൊരു പീക്കിരി പെണ്ണാണ് താളം
കൊക്കിനാൽ മാരനെ കൊത്തിപ്പെറുക്കുന്ന തത്തമ്മ പ്പെണ്ണാണ് താളം
തത്തമ്മ പെണ്ണാണ്

പച്ചകരിമ്പാണു താളം
കൊച്ചരിപ്രാവാണു താളം
പിച്ചകപൂങ്കൊടി പൂത്തു ചിരിക്കണ
പച്ചിലക്കാടാണു താളം
പച്ചിലക്കാടാണു
പച്ചകരിമ്പാണു താളം
കൊച്ചരിപ്രാവാണു താളം
പിച്ചകപൂങ്കൊടി പൂത്തു ചിരിക്കണ
പച്ചിലക്കാടാണു താളം
പച്ചിലക്കാടാണു

ഈർക്കിലി തൈ മുല്ല പൂത്തതു പോലൊരു പീക്കിരി പെണ്ണാണ് താളം
കൊക്കിനാൽ മാരനെ കൊത്തിപ്പെറുക്കുന്ന തത്തമ്മ പ്പെണ്ണാണ് താളം
തത്തമ്മ പെണ്ണാണ്

തെക്കു നിന്നു വടക്കോട്ടേയ്ക്കൊരു
തുർക്കിക്കപ്പലു വരണുണ്ട്
തുർക്കിക്കപ്പലു വരണുണ്ട്
ആടിയോടി വരുന്ന കപ്പലിൽ എന്തെല്ലാം ചരക്കുണ്ട്
എന്തെല്ലാം ചരക്കുണ്ട്
പട്ട് മുത്തു പൊന്നു മിന്നു വീരാളിപ്പട്ട്
ആ പൊന്നും മിന്നും പവനും പണവും മണവാട്ടിക്കാണേ..

പൂത്തൈലം തേച്ചില്ല
മുല്ലാക്കും താലിയും കെട്ടിയില്ല (2)
പുറത്തെത്തീ മണിമാരൻ
പുഞ്ചിരി കത്തിച്ചു പുതുമാരൻ (2)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varutha Pachari

Additional Info