കണ്ണും കണ്ണും പൂമഴ

കണ്ണും കണ്ണും പൂമഴ
ചുണ്ടും ചുണ്ടും തേന്മഴ
വിണ്ണിൽ നിന്നും താരകം
പൊന്നണിഞ്ഞ ചന്ദ്രിക
പെയ്യും പൂന്തേൻ മഴ
ചന്നം പിന്നം മണ്ണിൽ പെയ്യും പൂന്തേൻ മഴ
പാടി രാപ്പാടികൾ
ആടി വാസന്ത മന്ദാനിലൻ
കേട്ട താരകങ്ങൾ
തരള ഹൃദയതല വിപഞ്ചിയിൽ
തരുണ മധുര പ്രേമഗാനം
സ്വരമാധുരി ലയമാധുരി
ഗാനകല്ലോലിനി
മെല്ലെ മെല്ലെ പറക്കുന്ന കല്ലോലിനി (കണ്ണും...)

കാലം പൂക്കാലമായ്‌
നേരം ആനന്ദസായന്തനം
ലോകം പൂവനം
കനകഗഗനവീഥിയിൽ
വസന്തസുമനൃത്തവേദിയിൽ
കളിയാടിടും വിളയാടിടും
നമ്മൾ മാലാഖമാർ
മെല്ലെ മെല്ലെ പറക്കുന്ന മാലാഖമാർ (കണ്ണും...)

5YrAzcQia7Y