സങ്കല്പമാം പൂങ്കാവിതില്‍
സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായി പാറുന്നു ഞാന്‍
സുമസുരഭില വാടിയില്‍
പ്രണയത്തിന്‍ മധു മാധുരി
തേടുന്നു പാടുന്നു ഞാന്‍
ഓ പാരാകെ പാറുന്നു ഞാന്‍
എന്‍ സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായി പാറുന്നു ഞാന്‍
കിനാവിന്റെ കൊമ്പുകളാകെ ചൂടുന്നു നീളവേ
മധുമാസ മലർമഞ്ജരി വാ
മഴവില്ലിന്‍ പൂപ്പുഞ്ചിരി (2)
അനുപമമൊരു ഭാവന
പുതിയ പുതിയ ഗാനമായി തീരുന്നു പാടുന്നൂ ഞാന്‍
വന്നൂ ഭൂവാകെ വസന്തം
സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായി പാറുന്നു ഞാന്‍
വികാരാർദ്ര മാനസത്തിന്‍
തൂമലര്‍ പൊയ്കയില്‍
വിരിയുന്നു സുമരാജിയില്‍ സഖീ
കാണുന്നു ഞാന്‍ നിന്‍മുഖം (2)
തരുണ പ്രണയമാകന്ദം
തളിരണിയും വേളയില്‍
നവഗീതം പാടുന്നു ഞാന്‍
വന്നൂ ഭൂവാകെ വസന്തം
സങ്കല്പമാം പൂങ്കാവിതില്‍
പൂമ്പാറ്റയായി പാറുന്നു ഞാന്‍
ലാ ലാലാ ലാ ലാലാ
ലാ ലാലാ ലാ ലാലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sankalpamam poonkaavithil