കാലത്തിന്റെ കടംകഥയിലെ

കാലത്തിന്റെ കടംങ്കഥയിലെ പാണൻ ചോദിച്ചൂ
വെറ്റില കെട്ടിലും ചൂടു പാളയും നാടൻ പാട്ടുമായ്
അത്തം ചിത്തിര ചോതിപ്പാടം കൊയ്തുവരുന്നവരേ…
പൂവിളിയുണ്ടോ…പൂക്കൾമുണ്ടോ… അത്തപ്പൂക്കളമുണ്ടോ
ഇന്നത്തപ്പൂക്കളമുണ്ടോ…
(കാലത്തിന്റെ ..)

വെള്ളിപ്പറയിൽ നൂറ് നൂറ് മേനി അളന്നോരേ…
പള്ളിയറയിൽ ഉച്ചയ്ക്കുറങ്ങും തമ്പ്രാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചിങ്ങപ്പൂവിൻ കണ്ണീരോ…
കണ്ണാരം പൊത്തിക്കളിക്കാതെ കാവിലൊളിച്ചുകളിക്കാതെ..
എങ്ങോ പോകുന്ന കണ്ണാം തുമ്പികളെന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ….
(കാലത്തിന്റെ ..)

കന്നിവയലിൽ വാരി വാരി മുത്ത് വിതച്ചോരേ…
തങ്കകിനാക്കളും കൊണ്ടു നടക്കും മേലാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചെല്ലകുരുവികളെങ്ങോ പോയ്
വെള്ളാരക്കല്ലുകൾ അടത്താതെ പൊന്മല നാടിനെ പുൽകാതെ
എങ്ങോ പായുന്ന നല്ലോലക്കിളി എന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ………..
(കാലത്തിന്റെ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalathinte Kadamkathayile

Additional Info

Year: 
1993
Lyrics Genre: 

അനുബന്ധവർത്തമാനം