നനഞ്ഞ നേരിയ പട്ടുറുമാൽ

നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (നനഞ്ഞ...)

ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍
(നനഞ്ഞ...)

പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ - പൂഞ്ചുഴി വിരിഞ്ഞു
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ
(നനഞ്ഞ...)

ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍
തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന
മൃദുല വിപഞ്ചികയോ
ദേവീ നീയൊരു സാരംഗിയോ
(നനഞ്ഞ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Nananja neriya patturumaal

Additional Info

അനുബന്ധവർത്തമാനം