ഓരോ പുലരിയും
Music:
Lyricist:
Singer:
Film/album:
ഓരോ പുലരിയും എനിക്കു വേണ്ടി പുഷ്പിതയാവുന്നൂ
ഓരോ രജനിയും എനിക്കുറങ്ങാൻ
ശയ്യകൾ നീർത്തുന്നൂ
ഓമലേ ആരോമലേ ഓർമ്മിച്ചു പോകുന്നു നിന്നെ
ഓരോ പുലരിയും എനിക്കു വേണ്ടി പുഷ്പിതയാവുന്നൂ
നിന്റെ ഭൂപാളങ്ങളിലൂടെൻ ഉദയമുണർന്നിരുന്നു
നിന്റെ നീലാംബരികളിൽ വീണ്ടുമെൻ ബാല്യമുറങ്ങിയിരുന്നു
ഒരു ധ്വനിയായ് ഒരു ഗീതമായ്
ഒരിക്കലെങ്കിലുമൊന്നു വരൂ
മുന്നിൽ വരൂ
ഓരോ പുലരിയും എനിക്കു വേണ്ടി പുഷ്പിതയാവുന്ന്നൂ
കർണ്ണ പീയൂഷങ്ങൾ വിളമ്പും
മുരളിക വീണുടഞ്ഞു
എന്റെ ചുണ്ടും വിരലുകളും വൃഥാ
പരതുകയാണീ ഇരുളിൽ
ഒരു കുളിരായ് ഒരു തെന്നലായ്
ഒരിക്കലെങ്കിലും ഒന്നു തൊടൂ
എന്നെ തൊടൂ എന്നെ തൊടൂ എന്നെ തൊടൂ എന്നെ തൊടൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oro pulariyum
Additional Info
ഗാനശാഖ: