കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ

കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ എന്റെ
കിന്നരഗായകൻ വരുമല്ലോ
സംഗീതം ചൊരിയുമെൻ കിളിമകളേ - എന്റെ
ശൃംഗാരഗന്ധർവൻ  വരുമല്ലോ (കിലുകിലെ..)

മാണിക്യമലർമഞ്ചം വിരിക്കും - ഞാനെൻ
മന്മഥരൂപനെ ഒരുക്കും
അതിഥികളേങ്ങാനും വന്നാൽ - അവൻ
അണിയറയിൽ പോയൊളിക്കും (കിലുകിലെ..)

വായുവിൽ കൈമുദ്ര വരയ്ക്കും - ഞാനെൻ
മാനസനാഥനെ വിളിക്കും
മണിയറ വാതിൽ തുറക്കും - തെന്നൽ
മലർവനിയിൽ പോയൊളിക്കും (കിലുകിലെ...)

Kilukile Chirikkum | Malayalam Movie Songs | Lankaadahanam (1971)