നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ

നക്ഷത്ര രാജ്യത്തെ നർത്തനശാലയിൽ
രത്നം പൊഴിയുന്ന രാത്രി
മുത്തണിക്കിങ്ങിണി മേഘമിഥുനങ്ങൾ
മുത്തം പകരുന്ന രാത്രി
തങ്ങളിൽ കെട്ടിപ്പുണരുന്ന രാത്രി
ആഹഹഹാ....ആഹഹഹാ...ആഹഹാ...

നിറകതിർ താരകൾ....ആ....
നിറകതിർ താരകൾ നാണിച്ചു നോക്കുമ്പോൾ
നിഴലും നിലാവും പുണർന്നു
കരിമേഘക്കീറുകൾ കാറ്റടിച്ചോടുമ്പോൾ
കടലും കരയും പുണർന്നു
കൊതികൊള്ളും കരളുമായ് ഞാൻ കാത്തു നിന്നു
(നക്ഷത്ര രാജ്യത്തെ ...)

കയ്യെത്തും ദൂരത്തു.... കളിയാട്ടം തുള്ളുന്ന...
കയ്യെത്തും ദൂരത്ത് കളിയാട്ടം തുള്ളുന്ന
കസ്തൂരിമണമുള്ള പൂവേ...കസ്തൂരിമണമുള്ള പൂവേ..
കവിളത്തു ദാഹത്തിൻ കരിവണ്ടുചുംബിച്ച
കരിനീലപ്പാടുള്ള പൂവേ
കൊതിതീരെയെല്ലാരും സ്വർല്ലോകം പൂകുമ്പോൾ
കുളിർചൂടിനിൽക്കണോ നമ്മൾ
ഇങ്ങനെ കുളിർചൂടി നിൽക്കണോ നമ്മൾ
(നക്ഷത്ര രാജ്യത്തെ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathra rajyathe

Additional Info

അനുബന്ധവർത്തമാനം