ഈശ്വരനൊരിക്കൽ വിരുന്നിനു പോയി

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
രാജകൊട്ടാരത്തിൽ വിളിക്കാതെ..
കന്മതിൽ ഗോപുരവാതിലിനരികിൽ
കരുണാമയനവൻ കാത്തുനിന്നൂ..
കരുണാമയനവൻ കാത്തുനിന്നൂ..

അലങ്കാരദീപങ്ങള്‍ ആര്‍ത്തുചിരിച്ചു..
അന്തഃപ്പുരമാകെ കോരിത്തരിച്ചു..
കോരിത്തരിച്ചു...
വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
വിലാസ നൃത്തം തുടങ്ങി..
വിലാസ നൃത്തം തുടങ്ങി..

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
രാജകൊട്ടാരത്തിൽ വിളിക്കാതെ..

ആടകൾ ചാർത്തിയ തന്മണി വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു..
അവിടെയും സൂക്ഷിച്ചിരുന്നു..
മധുരപദാർത്ഥങ്ങളായിരം വിളമ്പി..
മധുരപദാർത്ഥങ്ങളായിരം വിളമ്പി..
മദിരാചഷകം തുളുമ്പി..
മദിരാചഷകം തുളുമ്പി..

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
രാജകൊട്ടാരത്തിൽ വിളിക്കാതെ..

ഒരുപിടി ചോറിനായ് യാചിച്ചു ദൈവം...
ചിരികൾ ഉയർന്നു സദസ്സിൽ...
ചിരികൾ ഉയർന്നു സദസ്സിൽ....
ഒരു കാവൽക്കാരൻ വാളോങ്ങിനിന്നു...
ചിരിച്ചു..... പിൻ‌വാങ്ങി...
ഭഗവാ‍ൻ.... ഭഗവാൻ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.66667
Average: 5.7 (3 votes)
Eeswaranorikkal virunninu poyi

Additional Info

അനുബന്ധവർത്തമാനം