മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ
ആരിരോ ആരിരോ ആരിരോ ആരിരോ
ആരിരോ ആരിരോ ആരിരോ രാരിരോ
മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ
മാനത്തെ കുഞ്ഞിനു തൊട്ടിൽ കെട്ടി
കൺപീലി കൊണ്ടോ കരളിഴ കൊണ്ടോ
കണ്മണിക്കുഞ്ഞിനു തൊട്ടിൽകെട്ടി - ഞാനെൻ
കണ്മണിക്കുഞ്ഞിനു തൊട്ടിൽകെട്ടി
ഉള്ളിലെ ഉത്സവത്തേരു നീയല്ലയൊ
ഉണ്ണിയേ നീയെൻ കിനാവല്ലയൊ (2)
കാത്തു വിടർന്നൊരു കണിമലരല്ലയോ
കള്ളനെപ്പോലെ കടന്നു വന്നു
ആരിരോ ആരിരോ ആരിരോ ആരിരോ
ഉമ്മതരാം നിന്റെ ചെഞ്ചോരി വായ്ച്ചുണ്ടിൽ
അമ്മിഞ്ഞപ്പാലും പകർന്നു തരാം (2)
മാറോടു ചേർത്തു ഞാൻ നിന്നെക്കിടത്താമെൻ
വർണ്ണനിലാവെ ഉറങ്ങുറങ്ങ്
ആരിരോ ആരിരോ ആരിരോ ആരിരോ
മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ
മാനത്തെ കുഞ്ഞിനു തൊട്ടിൽ കെട്ടി
കൺപീലി കൊണ്ടോ കരളിഴ കൊണ്ടോ
കണ്മണിക്കുഞ്ഞിനു തൊട്ടിൽകെട്ടി - ഞാനെൻ
കണ്മണിക്കുഞ്ഞിനു തൊട്ടിൽകെട്ടി
ആരിരോ ആരിരോ ആരിരോ രാരിരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhavillu kondo
Additional Info
Year:
1969
ഗാനശാഖ: