തൊട്ടാൽ വീഴുന്ന പ്രായം
ഓഹോ.. ഹോ.. ഓഹോ.. ഹോ
തൊട്ടാൽ വീഴുന്ന പ്രായം - പെണ്ണിനു
കെട്ടാൻ പറ്റിയ പ്രായം
കെട്ടിപ്പുണരാനോടി വരുമ്പോൾ
കെട്ടഴിച്ചോടാൻ മോഹം - പെണ്ണിനു
വിട്ടു പിരിയാൻ മോഹം (തൊട്ടാൽ..)
വേടനല്ല ഞാൻ വേളി കഴിക്കാൻ
ദാഹിച്ചെത്തിയ പാവം
പ്രണയം പൂവിടും പ്രായത്തിലെന്തിനു
പെൺപുലിയാണെന്ന ഭാവം (തൊട്ടാൽ..)
കാലു തെറ്റിയാൽ സാരമില്ല നിൻ
കരളു തെറ്റാതെ നോക്കൂ
കലി കയറിയ സുന്ദരീ - എന്റെ
ഹൃദയം താലിയായ് നൽകാം (തൊട്ടാൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thottal veezhunna prayam
Additional Info
Year:
1969
ഗാനശാഖ: