ദേവസഭാതലം

ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം സ്വാഗതം
സരിഗമപ രിഗമപധ ഗമപധനി മപധനിസ
സനിധപ മഗരി സ സ - ഷഡ്ജം

സരിഗമപധ സരിഗമപധനിസ
സനിധപമപ സനിധപമഗരിസ സ
മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം

ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി
ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം

സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരകസ്വരം...
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം

ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം
സരിഗമപധനിസ ഗരിസനിധപധനി
മാധവശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം
മമമ മനിധപ പപപ...
മഗരി നിനിനി രിഗമ പപപ - പഞ്ചമം

പ മപ സപ നിധപ പ പ പ പ
പഞ്ചമം വസന്തകോകിലസ്വനം
സ്വനം കോകിലസ്വനം
വസന്തകോകിലസ്വനം

ധനിസ പധനി മപധ ഗമപ രിഗമപ
ധനിസനി ഗരിസനിധ പമഗ മപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാം
മണ്ഡൂകമന്ത്രം ധൈവതം...
അശ്വരവങ്ങളാഞ്ജാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം...
സരിഗമപധനിസ ധനിസ പധനിസ
മപധനിസ ഗമപധ നിനി - നിഷാദം

ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
ഏകമായൊഴുകും ഗംഗാപ്രവാഹം

ധിടിധിടി ധാകിധിടി ക്‍ട്ധധിടി ധാകിധിടി
ക്‍ട്ധധിടി ക്‍ട്ധധിടി ക്‍ട്ധധിടി ധാകിധിടി
കതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ്
ധിടികതധാങ്ധാങ്ധാങ്....

അനുദാത്തമുദാത്തസ്വരിതപ്രചയം
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ
മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ
മരിസനിപ രി രിസനിപമ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപ സനിഗമരി നിപമരിമ
സനിപമരി നിപമരിസ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
സംഗീതം...... സംഗീതം......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.25
Average: 8.3 (4 votes)
Devasabhathalam

Additional Info

അനുബന്ധവർത്തമാനം