മാനം വിളക്കു വെച്ചെടാ
മാനം വിളക്ക് വെച്ചെടാ
കിഴക്ക് മേലെ
നേരം വെളുത്ത് വന്നെടാ
തീരം തിളങ്ങിടുന്നെടാ
തിരയ്ക്കു മേലെ
മീനും കുതിച്ച് പോണെടാ
ഉല്ലാസമായ് തൊറയ്ക്കൊരുത്സാഹമായ്
മുറയ്ക്കതെല്ലാം തികഞ്ഞ പോലെയായ്
ഉല്ലാസമായ് തൊറയ്ക്കൊരുത്സാഹമായ്
മുറയ്ക്കതെല്ലാം തികഞ്ഞ പോലെയായ്
നേര് നേര്
പണ്ടേ മുതൽക്ക് തന്നെ
ഈ കടാപുറത്ത് പെണ്ണ്
കാവൽ വെളിച്ചമാണെടാ
ഹോയ് ഹോയ് ഹോയ്
പണ്ടേ മുതൽക്ക് തന്നെ
ഈ കടാപുറത്ത് പെണ്ണ്
കാവൽ വെളിച്ചമാണെടാ
ഹോയ് ഹോയ് ഹോയ്
[ മാനം വിളക്ക് ....
അമ്മേ തിമിർത്തിടുന്ന മുക്കുവന്റെ ഉത്സവത്തിലമ്മേ നിറഞ്ഞിടേണമേ
അമ്മേ തെളിഞ്ഞിടുന്ന
ചാകരയ്ക്ക് പോണു ഞങ്ങൾ
അമ്മേ തുണച്ചിടേണമേ
മാനം വിളക്ക് വെച്ചെടാ
കിഴക്ക് മേലെ
നേരം വെളുത്ത് വന്നെടാ
തീരം തിളങ്ങിടുന്നെടാ
തിരയ്ക്കു മേലെ
മീനും കുതിച്ച് പോണെടാ
ഇല്ലായ്മ ഇല്ല ഇല്ല
വല്ലായ്മ ഒട്ടുമില്ല
അതെല്ലാം മറഞ്ഞ പോലെയായ്
ഇല്ലായ്മ ഇല്ല ഇല്ല
വല്ലായ്മ ഒട്ടുമില്ല
അതെല്ലാം മറഞ്ഞ പോലെയായ്
നില്ല് നില്ല്
ഒന്നെന്ന പോലെയിന്നു മീ കുടിക്കകത്തടുപ്പ്
മിന്നുന്ന ചേലുമുണ്ടെടാ
ഹോയ് ഹോയ് ഹോയ്
ഒന്നെന്ന പോലെയിന്നു മീ കുടിക്കകത്തടുപ്പ്
മിന്നുന്ന ചേലുമുണ്ടെടാ
ഹോയ് ഹോയ് ഹോയ്
[ മാനം വിളക്ക്...
തരാല ലാരാ നാനാ ഹോയ് തനാന നാനാ
അമ്മേ തിമിർത്തിടുന്ന മുക്കുവന്റെ ഉത്സവത്തിലമ്മേ നിറഞ്ഞിടേണമേ
അമ്മേ തെളിഞ്ഞിടുന്ന
ചാകരയ്ക്ക് പോണു ഞങ്ങൾ
അമ്മേ തുണച്ചിടേണമേ
മാനം വിളക്ക് വെച്ചെടാ
കിഴക്ക് മേലെ
നേരം വെളുത്ത് വന്നെടാ
തീരം തിളങ്ങിടുന്നെടാ
തിരയ്ക്കു മേലെ
മീനും കുതിച്ച് പോണെടാ
വള്ളോം വലേമെടുത്ത് വെള്ളം വകഞ്ഞ് മാറ്റി
വേഗം തുഴഞ്ഞ് പോയിടാം
വള്ളോം വലേമെടുത്ത് വെള്ളം വകഞ്ഞ് മാറ്റി
വേഗം തുഴഞ്ഞ് പോയിടാം
ചെല്ല് ചെല്ല്
കാലം കറുത്തുപോണ നാൾവരുന്ന മുമ്പുതന്നെ
മടിയിൽ പണം കിലുക്കിടാം
ഹൊയ് ഹൊയ് ഹൊയ്
കാലം കറുത്തുപോണ നാൾവരുന്ന മുമ്പുതന്നെ
മടിയിൽ പണം കിലുക്കിടാം
ഹൊയ് ഹൊയ് ഹൊയ്
[ മാനം വിളക്ക്.....